ന്യൂഡൽഹി: ശാരീരികാവസ്ഥ മോശമാണെങ്കിലും തിങ്കളാഴ്ചവരെ ഏതുവിധേനയും ജീവനോടെ ഉണ്ടാകുമെന്നും അന്ന് പാർലമെന്റിലേക്ക് സമാധാനപരമായി മാർച്ച് നടത്തി തങ്ങളുടെ അപേക്ഷ സമർപ്പിക്കുമെന്നും ഡൽഹി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സോനം വാംഗ്ചുക്.
നിരാഹാര സമരം 20 ദിവസം പിന്നിട്ടതോടെ വാങ്ചുകിന്റെ ആരോഗ്യനില വഷളായതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി. വാംഗ്ചുക്കിന്റെ ആരോഗ്യം നിരീക്ഷിക്കാനും അത്യാവശ്യമെങ്കിൽ വൈദ്യസഹായം നൽകാനും ഡൽഹി ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്